അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമത്തില്‍ ശ്രീനാദേവി കുഞ്ഞമ്മയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും. കേസില്‍ പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രതിഷേധം ശക്തമാക്കാനാണ് CPIMന്റെ നീക്കം. ഇതിന്റെ ഭാഗമായി CPIM ഇന്ന് അടൂരില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജന്‍ സമരം ഉദ്ഘാടനം ചെയ്യും.