ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജയബാലകൃഷ്ണന്റെ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും. പതിനേഴുകാരനായ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും കുടുംബവും നൽകിയ അപ്പീലുകൾ എറണാകുളത്തെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമക്കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി തള്ളിയിരുന്നു. അന്വേഷണസംഘത്തിന്റെ നടപടികളിൽ രൂക്ഷവിമർശനം ഉന്നയിച്ചുകൊണ്ടായിരുന്നു കോടതി ഉത്തരവ്.