തിരുവനന്തപുരം സെക്രട്ടറിയേറ്റ് മുൻപിൽ നടക്കുന്ന LPST റാങ്ക് ഹോൾഡേഴ്‌സ് സമരം കടുപ്പിക്കുന്നു. ഇന്ന് 100 കണക്കിന് ഉദ്യോഗാർഥികൾ തലസ്ഥാനത്തേക്ക് എത്തും. സമര നേതാവ് വളർമതിയെ നിരാഹാര സമരത്തിനിടെ ബലമായി പിടിച്ചു കൊണ്ടു പോകുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത നടപടിയിലാണ് പ്രതി ഷേധം. വളർമതിയെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ മറ്റൊരു റാങ്ക് ഹോൾഡർ ജയകൃഷ്ണൻ സമരം ഏറ്റെടുത്തു. വിവിധ യുവജന സംഘടനകളും സമരമുഖത്ത് ഉണ്ട്.