പത്തനംതിട്ട അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമ കേസില്‍ എട്ട് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ, യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫെനി നൈനാന്‍ എന്നിവരുള്‍പ്പെടെയുള്ള എട്ട് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് പരിഗണിക്കുന്നത്. പത്തനംതിട്ട ജില്ലാ കോടതിയാണ് വിധി പറയുക. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.