മധുരയിലെ തനിഷ്‌ക് ജ്വല്ലറി കവര്‍ച്ച കേസിലെ മുഖ്യപ്രതി നിഷാന്ത് അറസ്റ്റിൽ. സേലത്തേക്ക് പോകുന്ന ബസിൽ നിന്നാണ് നിഷാന്ത് പിടിയിലായത്. നിഷാന്തിനെ അദിയമാൻകോട്ടയിലെ പൊലീസ് സ്റ്റേഷനിലെത്തിച്ചു.
നിഷാന്തിന്റെ സുഹൃത്തും സമൂഹമാധ്യമ ഇന്‍ഫ്‌ലുവന്‍സറുമായ മീനാക്ഷി നാച്ചിയാറും നിഷാന്തിന്റെ പിതാവ് സുരേഷും നേരത്തെ അറസ്റ്റിലായിരുന്നു. കഴിഞ്ഞ 12 നു പുലര്‍ച്ചെയാണു മധുര ബൈപാസിലുള്ള പുതിയ ഷോറൂമില്‍നിന്നു കിലോക്കണക്കിനു സ്വര്‍ണവും വജ്രാഭരണങ്ങളും കവര്‍ന്നത്.