ബിജെപി അംഗത്വം രാജിവെക്കാൻ ഒരുങ്ങി ദേശീയ സമിതി അംഗം പത്മജാ വേണുഗോപാൽ.ദേശീയ - സംസ്ഥാന നേതൃത്വവുമായി നടത്തിയ ചർച്ചകളിൽ ഫലമില്ലാതെ ആയതോടെയാണ് തീരുമാനം.അടുത്ത ദിവസം രാജീവ് ചന്ദ്രശേഖരന് രാജിക്കത്ത് കൈമാറിയേക്കും എന്നാണ് വിവരം. ഇതുസംബന്ധിച്ച തീരുമാനം നാളെ ഉണ്ടായേക്കും. അതിനിടെ, കോണ്‍ഗ്രസ് നേതൃത്വവുമായി പത്മജ ചര്‍ച്ച നടത്തിയതായും വിവരമുണ്ട്.