സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത. നവംബര്‍ 1 മുതല്‍ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലുള്ള സമയത്ത് 900 മെഗാവാട്ട് വരെ കുറവ് നേരിടാന്‍ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. വൈകീട്ട് 6 മണിക്കും അര്‍ധരാത്രിക്കും ഇടയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും സാധ്യത.