എക്‌സൈസ് മന്ത്രിയും സര്‍ക്കാരും അറിയാതെ ബാര്‍ ലൈസന്‍സും നല്‍കി എക്‌സൈസ് വകുപ്പ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചില്‍ ട്രാവല്‍ ഫുഡ് സര്‍വീസസ് ലിമിറ്റഡ് എന്ന കമ്പനിക്ക് രണ്ട് ബാര്‍ ലൈസന്‍സുകളാണ് അനുവദിച്ചത്. 2026 ജൂണ്‍ 22 നാണ് ലൈസന്‍ അനുവദിച്ച് എക്‌സൈസ് കമ്മീഷണര്‍ സാംബശിവ റാവു ഉത്തരവ് ഇറക്കിയത്. സിയാലിൻ്റെ അപേക്ഷ പ്രകാരമാണ് അപേക്ഷ നൽകിയതെന്നാണ് എക്സൈസ് കമ്മീഷണർ സർക്കാരിന് നൽകിയ വിശദീകരണം.