Share this Article
Watch Video കാലടി സർവകലാശാല പ്രതിഷേധം; VCയുടെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്
Kerala High Court

കാലടി സര്‍വകലാശാലയില്‍ സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന സിംഗിള്‍ ബഞ്ചുത്തരവിനെതിരായ വൈസ് ചാന്‍സലറുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്കിരിക്കാന്‍ ആവശ്യമായ ഹാജറില്ലെന്നും സൂപ്പര്‍ ഫൈനോട് കൂടി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള തീയതിയും കഴിഞ്ഞുപോയെന്നുമാണ് വിസിയുടെ വാദം. നാളെ മുതലാണ് പരീക്ഷാ ആരംഭിക്കുന്നത്. അതേസമയം എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ഇന്നുമുതൽ നിരാഹാര സമരം ആരംഭിക്കും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories