CMRL–എക്സാലോജിക് സാമ്പത്തിക ക്രമക്കേട് കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ അന്വേഷണം ഊർജിതമാക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ ഇന്ന് നിയോഗിച്ചേക്കും. ഹൈക്കോടതി ഉത്തരവ് കൂടി പരിഗണിച്ചായിരിക്കും ഉത്തരവ് പുറപ്പെടുവിക്കുക. രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിക്കാനാണ് തീരുമാനം.