കേരളത്തിലെ കോണ്‍ഗ്രസിലെയും മന്ത്രിസഭയിലെയും ആഭ്യന്തര തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നതിനിടെ, മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഭരണശൈലിയില്‍ മാറ്റം വേണമെന്ന ആവശ്യം ശക്തമാക്കാന്‍ കെ.സി. പക്ഷവും എ ഗ്രൂപ്പും. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുകയോ മുഖ്യമന്ത്രിയെ താഴെയിറക്കുകയോ അല്ല ലക്ഷ്യമെന്നും, എന്നാല്‍ പ്ലീഡര്‍ നിയമനം മുതല്‍ ഗുരുവായൂര്‍ ദേവസ്വം പി.എസ്.സി വിഷയം വരെ ഏകപക്ഷീയമായാണ് തീരുമാനങ്ങളെടുക്കുന്നതെന്നും ആണ് പരാതി. മന്ത്രിസഭാ യോഗത്തിലെ തര്‍ക്കം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ആരെന്നതിന്‍ അന്വേഷണം ആവശ്യപ്പെടാനും നീക്കമുണ്ട്.