എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട്. സിബിഐ അന്വേഷണം തിരിച്ചടിയാകുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കമെന്നാണ് സൂചന. കൊലപാതകമോ ഗൂഢാലോചനയോ തെളിയിക്കാനായില്ലെങ്കിൽ പി.പി. ദിവ്യയ്‌ക്കെതിരായ കേസ് ദുർബലമാകുമെന്നാണ് നിയമവകുപ്പിന്റെ വിലയിരുത്തൽ.