സെക്രട്ടറിയേറ്റിനു മുൻപിൽ LPST റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം തുടരും. റാങ്ക് ഹോൾഡർ എം.ജയകൃഷ്ണൻ തലമുണ്ടനും ചെയ്ത് പ്രതിഷേധിച്ചു. സർക്കാർ നിലപാട് ജനങ്ങളുടെ കണ്ണിൽ പൊടിയിടൽ നടപടി മാത്രമാണെന്നാണ് ആരോപണം. എം.ജയകൃഷ്ണൻ നിരാഹാരസമരം അവസാനിപ്പിച്ചു. മരണംവരെ നിരാഹാരം തുടരുമെന്ന് സമര നേതാവ് വളർമതി പറഞ്ഞു.