എറണാകുളം നെടുമ്പാശേരി മിനീകൂപ്പര് വാഹനാപകടത്തില് സുഹൈൽ സജീവ് അടക്കം നാല് പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കാറുമായി സുഹൈൽ സഞ്ചരിച്ച വഴികളിലും അപകടമുണ്ടായ സ്ഥലത്തും ഉൾപ്പടെ എത്തിച്ച് തെളിവെടുപ്പ് നടത്തും. അതേസമയം സുഹൈൽ സജീവിൻ്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രറ്റ് കോടതി ഇന്ന് പരിഗണിക്കും.