മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ പ്രതിഷേധത്തിനെത്തിയ സിജെപി പ്രവർത്തകരെയും നേതാക്കളെയും കൂട്ടമായി അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. സിജെപി നേതാക്കളായ അഭിജീത് ദീപ്കെ, സൗരവ് ദാസ്, സിപിഐഎം നേതാക്കളായ എം എ ബേബി, പിണറായി വിജയൻ, ബൃന്ദാ കാരാട്ട്, ഐസ നേതാവ് നേഹാ ബോറാ തുടങ്ങിയവരെ അറസ്റ്റ് ചെയ്ത് നീക്കി.