ഇടുക്കി ചിന്നക്കനാലിലെ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളര്‍ ധരിപ്പിക്കാനുള്ള ദൗത്യം ഉടന്‍ പുനരാരംഭിക്കും. ഏഴ് മണിയോടെ ദൗത്യസംഘം ആനയെ കണ്ടെത്തനായി പുറപ്പെടും. ആനയെ കണ്ടെത്താന്‍ തെര്‍മല്‍ ഡ്രോണ്‍ പരിശോധന നടത്തും. അനുയോജ്യമായ സ്ഥലത്ത് കണ്ടെത്തിയാല്‍ മയക്കുവെടിവയ്ക്കും.