കാലടി സര്‍വകലാശാലയില്‍ സസ്‌പെന്‍ഷനിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാനാകില്ലെന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് എസ്എഫ്‌ഐ. കേസ് അടിയന്തരമായി പരിഗണിക്കണമെന്നാണ് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകി. ചീഫ് ജസ്റ്റിസിന് മുന്നിൽ ഹർജി പരാമർശിക്കും. ഇന്നാണ് വിദ്യാര്‍ത്ഥികളുടെ പരീക്ഷ ആരംഭിക്കുന്നത്. സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന ഉത്തരവിനെതിരെ കാലടി സര്‍വകലാശാല നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിന്‍ ബെഞ്ച് വിധി പറഞ്ഞത്.