ട്വന്റി ട്വന്റി വേള്‍ഡ് കപ്പ് സൂപ്പര്‍ എട്ടിലെ ത്രില്ലര്‍പോരില്‍ ന്യൂസിലന്‍ഡിനെ കീഴടക്കി ഇംഗ്ലണ്ട്. നാല് വിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ ജയം. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം 19.3 ഓവറില്‍ ആറുവിക്കറ്റ് നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് മറികടന്നു. അതോടെ സൂപ്പര്‍ എട്ടിലെ എല്ലാ മത്സരവും വിജയിച്ച് ഗ്രൂപ്പ് ജേതാക്കളായി ഇംഗ്ലണ്ട് സെമിയിലേക്ക് മുന്നേറി. ന്യൂസിലന്‍ഡിന്റെ തോല്‍വി ടീമിന്റെ സെമി സാദധ്യതള്‍ക്ക് മങ്ങല്‍ ഏല്‍പ്പിച്ചു. മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറുപോയന്റാണ് ഇംഗ്ലണ്ടിനുള്ളത്.
ന്യൂസിലന്‍ഡിനെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ജേക്കബ് ബെത്തലും ഹാരി ബ്രൂക്കുമാണ് പിന്നീട് ഇംഗ്ലണ്ടിന്റെ സ്‌കോറുയര്‍ത്തിയത്. പിന്നീട് ബ്രൂക്ക് 26 റണ്‍സെടുത്തും ബെത്തല്‍ 21 റണ്‍സെടുത്തും മടങ്ങി. അഞ്ചാം വിക്കറ്റില്‍ ടോം ബാന്റണ്‍-സാം കറന്‍ കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ നൂറിലെത്തിച്ചു. ഇംഗ്ലണ്ടിനായി ആദില്‍ റാഷിദ്, വില്‍ ജാക്സ്, റേഹന്‍ അഹമ്മദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.
എന്നാൽ ന്യൂസിലന്‍ഡിൻ്റെ തോൽവി പാകിസ്ഥാനൻ്റെ സെമി സാധ്യതകൾക്ക് പുതുജീവൻ നൽകിയിരിക്കുകയാണ്. ഇന്ന് ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന മത്സരത്തിൽ കേവലം ഒരു ജയം മാത്രം പാകിസ്ഥാനെ സെമിയിലെത്തിക്കില്ല. ന്യൂസിലൻഡിന്‍റെ നെറ്റ് റൺറേറ്റ് മറികടക്കാൻ പാകിസ്ഥാന് ശ്രീലങ്കയ്ക്കെതിരെ അസാധ്യമായ പ്രകടനം പുറത്തെടുക്കേണ്ടി വരും. ശ്രീലങ്കയിലെ പല്ലേക്കെലെയിലെ സ്റ്റേഡിയത്തിൽ രാത്രി 7 മണിക്കാണ് മത്സരം.