Share this Article
News Malayalam 24x7
ലോകകപ്പില്‍ മുത്തമിട്ട് സ്‌പെയിന്‍; കണ്ണീരണിഞ്ഞ് മെസ്സിപ്പട
Spain Crowned FIFA World Cup 2026 Champions After Defeating Argentina

ആവേശകരമായ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയെ തകര്‍ത്ത് സ്പെയിന്‍ രണ്ടാം ലോക കിരീടമുയര്‍ത്തി. അര്‍ജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് സ്‌പെയിന്‍ കിരീടം സ്വന്തമാക്കിയത്. നൂറ്റിയാറാം മിനിറ്റിലാണ് സ്പെയിന്‍ ഫെറാന്‍ ടോറസിലൂടെ തങ്ങളുടെ വിജയഗോള്‍ നേടിയത്. 


എന്‍സോ ഫെര്‍ണാണ്ടസിന് ചുവപ്പ് കാര്‍ഡ് ലഭിച്ച് പുറത്ത് പോയതിന് ശേഷം, പത്ത് പേരുമായി അര്‍ജന്റീന പൊരുതി നിന്നെങ്കിലും നിരന്തരം ആക്രമണങ്ങള്‍ നടത്തി സ്‌പെയിന്‍ തങ്ങളുടെ കുതിപ്പ് തുടര്‍ന്നു. മത്സരത്തിന്റെ ആദ്യ നിമിഷം മുതല്‍ ആക്രമിച്ചുകളിച്ച സ്പെയിന്‍ തന്നെയായിരുന്നു കളിയുലടനീളം പൊസഷന്‍ സൂക്ഷിച്ചിരുന്നത്. 

മത്സരത്തിലുടനീളം പ്രതിരോധത്തിലേക്കൂന്നി കളിച്ച അര്‍ജന്റീനയ്ക്ക് പ്രതിരോധത്തിലെ അവരുടെ പ്രധാന ആയുധമായ ലിസാന്‍ഡ്രോ മാര്‍ട്ടിനെസിന് പരിക്കേറ്റ് പുറത്തുപോയതും തിരിച്ചടിയായി. 2010ല്‍ നെതര്‍ലാന്‍ഡ്‌സിനെ തകര്‍ത്താണ് സ്‌പെയിന്‍ തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories