Share this Article
News Malayalam 24x7
ശ്രേയസിന്റെ ക്യാപ്റ്റന്‍സിയില്‍ ആദ്യ ജയം, വൈഭവിനു റെക്കോർഡ് ഫിഫ്റ്റി, സിംബാബ്‌വെക്കെതിരെ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം
വെബ് ടീം
posted on 23-07-2026
1 min read
INDIAN

ഹരാരെ: ഹരാരെ, സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന സിംബാബ്‌വെക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം.126 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 13.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍, 40പന്തുകൾ ശേഷിക്കെ  ലക്ഷ്യം മറികടന്നു. 19 പന്തില്‍ 50 റണ്‍സെടുത്ത വെടിക്കെട്ട് താരം വൈഭവ് സൂര്യവംശിയാണ് നട്ടെല്ലായത്.

ഇഷാന്‍ കിഷന്‍ (24 പന്തില്‍ 35) മികച്ച പ്രകടനം പുറത്തെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സിംബാബ്‌വെയെ നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ മയാങ്ക് യാദവാണ് തകര്‍ത്തത്. പ്രിന്‍സ് യാദവിനും രണ്ട് വിക്കറ്റുണ്ട്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ നേടുന്ന ആദ്യ ടി20 ജയമാണിത്. മയാങ്ക് യാദവാണ് കളിയിലെ താരം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories