ഹരാരെ: അണ്ടർ-19 ലോകകപ്പിൽ യുഎസ്സിനെ കുഞ്ഞൻ സ്‌കോറിൽ എറിഞ്ഞിട്ട് ഇന്ത്യ. ആദ്യം ബാറ്റുചെയ്ത യുഎസ്സിനെ ഇന്ത്യൻ ബൗളർമാർ 107 റൺസിന് കൂടാരം കയറ്റി. അഞ്ചുവിക്കറ്റെടുത്ത ഹെനിൽ പട്ടേലാണ് ഇന്ത്യക്കായി തിളങ്ങിയത്. യുഎസ് നിരയിൽ 36 റൺസെടുത്ത നിതിഷ് സുദിനിയാണ് ടോപ് സ്‌കോറർ.
35.2 ഓവറിൽ 107 റൺസിന് ടീം പുറത്തായി.ഹെനിൽ പട്ടേലാണ് യുഎസ് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. താരം ഏഴോവറിൽ 16 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ചുവിക്കറ്റെടുത്തു.