Share this Article
News Malayalam 24x7
കണ്ണൂരില്‍ നിന്ന് ഹജ്ജ് സര്‍വീസ് തുടങ്ങി; ആദ്യസംഘത്തില്‍ 349 പേര്‍
വെബ് ടീം
posted on 06-05-2026
1 min read
HAJJ

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഈ വര്‍ഷത്തെ ഹജ്ജ് സര്‍വീസുകള്‍ തുടങ്ങി. ബുധനാഴ്ച രാവിലെ ഏഴോടെയാണ് ഫ്‌ലൈ അദീലിന്റെ ആദ്യ വിമാനം പറന്നുയര്‍ന്നത്. 349 പേരാണ് ആദ്യ വിമാനത്തിലുണ്ടായിരുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ആദ്യ സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്തു.

രണ്ടു മണിക്കൂറോളം വൈകിയാണ് ആദ്യ വിമാനം ജിദ്ദയിലേക്ക് പുറപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ 5.15നാണ് സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിരുന്നത്. കണ്ണൂരിലേക്ക് വിമാനം എത്താന്‍ വൈകിയതിനെ തുടര്‍ന്നാണ് സര്‍വീസ് വൈകിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories