Share this Article
News Malayalam 24x7
തൃശ്ശൂരിൽ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ വിദ്യാർഥി മരിച്ചു
വെബ് ടീം
posted on 23-06-2026
1 min read
jeep

തൃശൂർ ആളൂരില്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ പൊലീസ് ജീപ്പ് ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ട് വിദ്യാര്‍ഥികളിൽ ഒരാൾ മരിച്ചു. ആളൂര്‍ ആനത്തടം പീണിക്ക പറമ്പില്‍ രാജുവിന്റെ മകന്‍ ജൂവിനാണ് മരിച്ചത്. 16 വയസായിരുന്നു. ചികിത്സയിലിരിക്കെ ആണ് മരണം.പൊലീസ് ഡാന്‍സാഫ് സംഘം സഞ്ചരിച്ചിരുന്ന വാഹനമാണ് കുട്ടികൾ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചത്.

ജൂണ്‍ 15ന് ആയിരുന്നു സംഭവം. പോട്ട മൂന്നുപീടിക സംസ്ഥാനപാതയില്‍ ആളൂര്‍ കദളിച്ചിറക്ക് സമീപത്ത് വച്ചായിരുന്നു അപകടം.

 പോട്ട ഭാഗത്തുനിന്നും ഇരിങ്ങാലക്കുട ഭാഗത്തേക്ക്  സഞ്ചരിക്കുകയായിരുന്നു ഇരു വാഹനങ്ങളും. കദളിച്ചിറയില്‍ വെച്ച് വലതുവശത്തേക്ക് തിരിഞ്ഞ ഇലക്ട്രിക് സ്‌കൂട്ടറില്‍  പുറകില്‍ നിന്ന് വന്ന ജീപ്പ്  ഇടിക്കുകയായിരുന്നു. പരിക്കേറ്റ ജൂവിന്‍ ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സക്കിടെ ഇന്ന് രാവിലെയാണ് മരിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories