Share this Article
News Malayalam 24x7
KSRTC ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 23-06-2026
1 min read
accident

തിരുവനന്തപുരം: കാട്ടാക്കട പൊട്ടന്‍കാവില്‍ കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം. അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ആണ് ജീവൻ നഷ്ടമായത്. മലയം സ്വദേശികളായ അജിന്‍ (23) ,സനുഷ് (20) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഇവര്‍ ബസിനടിയിലേക്ക് തെറിച്ചു പോകുകയായിരുന്നു.

ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories