Share this Article
News Malayalam 24x7
ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറി; എറണാകുളത്ത് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 24-06-2026
1 min read
accident

നെടുമ്പാശ്ശേരി: ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ദേശീയപാതയിൽ നെടുമ്പാശ്ശേരി ഫാർമസി കവലയ്ക്ക് സമീപമാണ് ബൈക്കപകടം. ഇരിങ്ങാലക്കുട സ്വദേശികളായ ഗോകുൽ, അശ്വിൻ എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.ഇന്ന് രാവിലെ ഏഴര മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്.

അമിത വേഗതയിലായിരുന്ന ബൈക്ക് പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡിന് നടുവിലുള്ള ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം മീഡിയനിലെ വൈദ്യുതി വിളക്കുകാലിൽ അതിശക്തമായി ഇടിച്ചാണ് മറിഞ്ഞത്.ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ യാത്രാക്കാരായിരുന്ന ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. അപകടം നടന്നയുടൻ തന്നെ റോഡിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും നാട്ടുകാരും ചേർന്ന് ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories