ചെന്നൈ: തമിഴ്നാട് സർക്കാർ ചലച്ചിത്ര പുരസ്‍കാരങ്ങളിൽ മലയാളി താരത്തിളക്കം. 2016 മുതൽ 2022 വരെയുള്ള കാലയളവിലെ പുരസ്‌കാരങ്ങൾ ആണ് പ്രഖ്യാപിച്ചത്. മികച്ച നടിമാരായി അഞ്ച് മലയാളി താരങ്ങൾ . മഞ്ജു വാര്യർ, കീർത്തി സുരേഷ്,നയൻതാര,അപർണ ബാലമുരളി,ലിജോ മോൾ ജോസ് എന്നിവർ മികച്ച നടിമാരായി.
മികച്ച ഹാസ്യ നടിയായി ഉർവശി തെരഞ്ഞെടുക്കപ്പെട്ടു. ഗായികമാരിൽ വൈക്കം വിജയലക്ഷ്‍മി, വർഷ രഞ്ജിത് എന്നിവർക്കും പുരസ്‌കാരം.
മികച്ച വില്ലൻ കഥാപാത്രമായി റഹ്മാനും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടന്മാരായി സൂര്യ,കാർത്തി, വിജയ് സേതുപതി എന്നിവർക്കും പുരസ്‌കാരം