Share this Article
News Malayalam 24x7
‘വർഷങ്ങൾ കടന്നുപോയി. എന്നാൽ ഭൂതകാലം കടന്നുപോയിട്ടില്ല’; ‘ദൃശ്യം 3’ എത്തുന്നു, റിലീസ് തീയതി പുറത്ത്
വെബ് ടീം
1 hours 33 Minutes Ago
1 min read
DRISHYAM 3

കാത്തിരിപ്പിന് അവസാനം, പ്രേക്ഷകരും മോഹൻലാൽ ആരാധകരും ആകാംഷയോടെ കാത്തിരുന്ന ജിത്തുജോസഫ്   ചിത്രം ‘ദൃശ്യം 3 യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു.ഏപ്രിൽ 2 ന് ദൃശ്യം 3 ലോകമെമ്പാടും പുറത്തിറങ്ങും. സിനിമയുടെ റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള മോഷൻ പോസ്റ്റർ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. ‘വർഷങ്ങൾ കടന്നുപോയി. എന്നാൽ ഭൂതകാലം കടന്നുപോയിട്ടില്ല’ എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ പോസ്റ്റർ പങ്കുവെച്ചത്.

മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന മൂന്നാം ഭാഗത്തിനായി ആരാധകർ വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് ഏപ്രിലിൽ ഉണ്ടാകുമെന്ന് സംവിധായകൻ ജീത്തു ജോസഫ് നേരത്തെ അറിയിച്ചിരുന്നു.സിനിമയുടെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

അതേസമയം അജയ് ദേവ്ഗൺ നായകനാകുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഒക്ടോബറിൽ റിലീസ് ചെയ്യാനാണ് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories