വിജയിയുടെ പുതിയ ചിത്രം 'ജനനായകൻ' പൊങ്കൽ റിലീസിനായി എത്താൻ സാധ്യത കുറവായ സാഹചര്യത്തിലാണ് പത്താം വാർഷികത്തോടനുബന്ധിച്ച് തെരി വീണ്ടും ആഗോളതലത്തിൽ പ്രദർശനത്തിനെത്തുന്നത്. പ്രമുഖ നിർമ്മാതാവ് കലൈപ്പുലി എസ്. താണു ആണ് ജനുവരി 15ന് തെരിയുടെ റീ-റിലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
2016-ൽ റിലീസ് ചെയ്ത ചിത്രം പത്ത് വർഷം പൂർത്തിയാക്കുന്ന വേളയിലാണ് ഈ ആഗോള റിലീസ്.ഡിസിപി വിജയകുമാറായും ജോസഫ് കുരുവിളയായും വിജയ് പകർന്നാടിയ ഈ ആക്ഷൻ ത്രില്ലർ സംവിധാനം ചെയ്തത് അറ്റ്ലിയാണ്.
സാമന്ത, എമി ജാക്സൺ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ഇതിനകം സിംഹള, ആസാമീസ് ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ട തെരിയുടെ ഹിന്ദി പതിപ്പ് 'ബേബി ജോൺ' (വരുൺ ധവാൻ), തെലുങ്ക് പതിപ്പ് 'ഉസ്താദ് ഭഗത് സിംഗ്' (പവൻ കല്ല്യാൺ) എന്നിവ അണിയറയിൽ ഒരുങ്ങുകയാണ്.