Share this Article
News Malayalam 24x7
നാളെയും കോടതി ഉത്തരവുണ്ടാകില്ല, വിധി ഈയാഴ്ചയുമില്ല, 500കോടിയുടെ 'ജനനായകൻ’ റിലീസ് ഇനിയും നീളും
വെബ് ടീം
13 hours 2 Minutes Ago
1 min read
vijay

ചെന്നൈ: ലോകമെങ്ങുമുള്ള ആരാധകർ കാത്തിരിക്കുന്ന വിജയ് ചിത്രം ‘ജന നായകൻ’ സെൻസർ സർട്ടിഫിക്കറ്റ് സംബന്ധിച്ച വിധി ഈയാഴ്ചയുമില്ല. മദ്രാസ് ഹൈക്കോടതി നാളെയും ഉത്തരവ് പറയില്ല. തിങ്കളാഴ്ച റിപ്പബ്ലിക് ദിന അവധി കൂടിയായതിനാൽ ജന നായകൻ റിലീസ് ഇനിയും നീളും.

രാഷ്ട്രീയ പ്രവേശനത്തിനിറങ്ങും മുൻപ് വിജയ്‍യുടെ കരിയറിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെയാണ് ജന നായകൻ എത്തിയത്. എന്നാൽ റിലീസിന് ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ടിരുന്നു.500 കോടിയോളം മുതൽമുടക്കി നിർമിച്ച ചിത്രം റിലീസ് ചെയ്യാൻ കഴിയാത്തതിനാൽ വൻ നഷ്ടം നേരിടുകയാണെന്നും ഹർജിയിൽ നിർമ്മാതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരമാണ് കേസ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories