Share this Article
News Malayalam 24x7
സര്‍ക്കാര്‍ പരിപാടികളിലും സ്‌കൂളുകളിലും വന്ദേമാതരം നിര്‍ബന്ധമാക്കി
Central Government Makes Vande Mataram Mandatory at Govt Functions and Schools

സര്‍ക്കാര്‍ പരിപാടികളിലും സ്‌കൂളുകളിലും വന്ദേമാതരംനിർബന്ധമാക്കി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ദേശീയ ഗാനത്തിന് മുമ്പ് 'വന്ദേമാതരം ആലപിക്കണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവിറക്കിയത്. വന്ദേ മാതരവും ദേശീയഗാനവും ആലപിക്കുമ്പോൾ പാലിക്കേണ്ട മര്യാദകളും ഉത്തരവിലുണ്ട്. 'വന്ദേമാതരം' ആലപിക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റു നില്‍ക്കണം. പത്മ ബഹുമതി പോലുള്ള സിവിലിയന്‍ അവാര്‍ഡ് ദാന ചടങ്ങുകളിലും, രാഷ്ട്രപതി പങ്കെടുക്കുന്ന  പരിപാടികളിലും, വരുമ്പോഴും പോകുമ്പോഴും ദേശീയ ഗാനം ആലപിക്കണം. സിനിമാ തിയേറ്ററുകള്‍ പോലുള്ള പൊതു ഇടങ്ങളിലും ദേശീയഗാനം ആലപിക്കണം, ഈ ചടങ്ങുകളിൽ എഴുന്നേറ്റു നില്‍ക്കല്‍ നിര്‍ബന്ധമല്ല.ദേശീയ ഗാനം തടസ്സപ്പെടുത്തുകയോ മറ്റുള്ളവരെ  തടയുകയോ ചെയ്യുന്നവർക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories