കൊച്ചി: സംസ്ഥാനത്ത് സ്വർണ വില റെക്കോർഡിട്ട് കുതിയ്ക്കുന്നു. ഇന്ന് മൂന്നാം തവണയും കൂടി. പവൻ വില 1,10,000 കടന്നു. ഇന്ന് മൂന്നു തവണയാണ് വില പുതിയ റെക്കോഡിട്ടത്. ഉച്ചക്ക് ശേഷം ഗ്രാമിന് 200 രൂപ കൂടി 13,800 രൂപയും പവന് 1600 രൂപ വർധിച്ച് 1,10,400 രൂപയുമായി.യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ അധിക നികുതി ചുമത്തുമെന്ന യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ തുടർന്നാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുതിച്ചുയരുന്നത്. സ്പോട്ട് ഗോൾഡ് വില ട്രോയ് ഔൺസിന് 4,727.02 ഡോളറായാണ് വർധിച്ചത്. 48.49 ഡോളറാണ് ഇന്ന് കൂടിയത്. 1.04 ശതമാനമാണ് വർധന.
ഇന്ന് രാവിലെ രാവിലെ പവന് 760 രൂപ വർധിച്ച് 10,8,000 രൂപയായിരുന്നു വില. ഉച്ചക്ക് മുൻപേ 800 രൂപ കൂടി 1,08,800 രൂപയായി. ഇന്നലെ വൈകുന്നേരം പവന് 10,7,240 രൂപയായിരുന്നു.തിങ്കളാഴ്ചയും സ്വർണ വിലയിൽ രണ്ടുതവണ മാറ്റങ്ങളുണ്ടായി. രാവിലെ പവന് 10,6,840 രൂപയുണ്ടായിരുന്ന സ്വർണ വില 400 രൂപ വർധിച്ച് 10,7,240 ൽ എത്തുകയാകയായിരുന്നു.
കഴിഞ്ഞ വർഷം വെള്ളി വിലയിലുണ്ടായ വർധന 160 ശതമാനത്തിന് മുകളിലാണ്. അതായത് 2025 ജനുവരി ആദ്യം കിലോ ഗ്രാമിന് 91,700 രൂപയിൽ നിന്ന് ഡിസംബർ അവസാനിച്ചപ്പോൾ 2,41,000 എന്ന നിലവാരത്തിലേക്കുയർന്നു. 2026ലെ ആദ്യ ആഴ്ചകളിലും ഇതേ പ്രവണത തന്നെയാണ് തുടരുന്നത്. കഴിഞ്ഞ ആഴ്ച കിലോഗ്രാമിന് 2,51,000 വരെ എത്തി.ഇപ്പോഴിതാ മൂന്ന് ലക്ഷം കടന്ന് വെള്ളി കുതിയ്ക്കുന്നു