സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,160 രൂപയാണ് വർദ്ധിച്ചത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില ചരിത്രത്തിൽ ആദ്യമായി 1,00,760 രൂപയിൽ എത്തിയിരിക്കുകയാണ്.ഗ്രാമിന് 145 രൂപയുടെ വർദ്ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 12,595 രൂപയായി ഉയർന്നു.
പുതുവർഷത്തോടനുബന്ധിച്ച് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും, വിപണിയെ ഞെട്ടിച്ചുകൊണ്ടാണ് പവൻ വില ഒരു ലക്ഷം രൂപയും പിന്നിട്ട് മുന്നേറുന്നത്. കുറച്ചു ദിവസങ്ങളായി വില കുറഞ്ഞിരുന്ന സാഹചര്യത്തിൽ നിന്നാണ് ഈ കുതിച്ചുയർച്ച. വരും ദിവസങ്ങളിലും വിലയിൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് സ്വർണ വിപണിയിലെ വിദഗ്ധർ നൽകുന്ന സൂചന.