Share this Article
News Malayalam 24x7
ബ്രാന്‍ഡ് ഗാര്‍ഡിയന്‍ഷിപ്പ് ഇന്‍ഡക്‌സ് 2024-ല്‍ ഇന്ത്യയില്‍ മുകേഷ് അംബാനി ഒന്നാമന്‍
Mukesh Ambani tops India in Brand Guardianship Index 2024

ബ്രാന്‍ഡ് ഗാര്‍ഡിയന്‍ഷിപ്പ് ഇന്‍ഡക്സ് 2024-ല്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനവും, ആഗോള തലത്തില്‍ രണ്ടാം സ്ഥാനവും കയ്യടക്കിയിരിക്കുകയാണ് മുകേഷ് അംബാനി. വമ്പന്‍മാരായെ പലരെയും പുറകിലാക്കിയാണ് മുകേഷ് അംബാനി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.  

മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല, ഗൂഗിളിന്റെ സുന്ദര്‍ പിച്ചൈ, ആപ്പിളിന്റെ ടിം കുക്ക്, ടെസ്ലയുടെ ഇലോണ്‍ മസ്‌ക്, രത്തന്‍ ടാറ്റ, അദാനി തുടങ്ങിയ ഇന്ത്യന്‍ വ്യവസായ പ്രമുഖരെയാണ് ഇത്തവണയും മുകേഷ് അംബാനി മറികടന്നത്. കഴിഞ്ഞ വര്‍ഷത്തെ റാങ്കിങ്ങിലും മുകേഷ് അംബാനി ആഗോളതലത്തില്‍ രണ്ടാം സ്ഥാനത്തായിരുന്നു.

ബ്രാന്‍ഡ് ഫിനാന്‍സിന്റെ 2024-ലെ ബ്രാന്‍ഡ് ഗാര്‍ഡിയന്‍ഷിപ്പ് സൂചികയില്‍ ടെന്‍സെന്റിന്റെ ഹുവാറ്റെങ്മായാണ് ഒന്നാമത്. നിക്ഷേപകര്‍, ജീവനക്കാര്‍, തുടങ്ങി എല്ലാ പങ്കാളികളുടെയും ആവശ്യങ്ങള്‍ സന്തുലിതമാക്കി സുസ്ഥിരമായ രീതിയില്‍ ബിസിനസ്സ് മൂല്യം കെട്ടിപ്പടുക്കുന്ന സിഇഒമാര്‍ക്കുള്ള ആഗോള അംഗീകാരമാണ് ബ്രാന്‍ഡ് ഗാര്‍ഡിയന്‍ഷിപ്പ് സൂചിക. അതേസമയം

ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ 5-ാം സ്ഥാനത്തെത്തി. കഴിഞ്ഞ വര്ഷം അദ്ദേഹം 8-ാം സ്ഥാനത്ത് ആയിരുന്നു.  മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ അനീഷ് ഷാ ആറാം സ്ഥാനത്താണ്. ഇന്‍ഫോസിസിന്റെ സലില്‍ പരേഖ് 16ാം സ്ഥാനത്തുമാണ്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories