Share this Article
KERALAVISION TELEVISION AWARDS 2025
നിര്‍മല സീതാരാമന്‌റെ തുടര്‍ച്ചയായ എട്ടാം ബജറ്റ്‌
nirmala sitharaman

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ തുടര്‍ച്ചയായ മൂന്നാം ടേമിലെ രണ്ടാമത്തെ സമ്പൂര്‍ണ സാമ്പത്തിക ബജറ്റാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ്. ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കുന്നതോടെ തുടര്‍ച്ചയായി എട്ടു ബജറ്റുകള്‍ അവതരിപ്പിക്കുന്ന ആദ്യ കേന്ദ്ര ധനമന്ത്രിയായി നിര്‍മല സീതാരാമന്‍ മാറും.

തുടര്‍ച്ചയായി 6 ബജറ്റുകള്‍ അവതരിപ്പിച്ച മൊറാര്‍ജി ദേശായിയെ കഴിഞ്ഞ തവണവത്തെ ബജറ്റോടെ  നിര്‍മല സീതാരാമന്‍ മറികടന്നിരുന്നു. പാര്‍ലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരിപ്പിച്ചതും നിര്‍മല സീതാരാമനാണ്. 2 മണിക്കൂറും 42 മിനിറ്റുമായിരുന്നു ദൈര്‍ഘ്യം. ഇക്കുറി ആ റെക്കോര്‍ഡ് മറി കടക്കുമോ എന്നാണ് അറിയാനുള്ളത്.

കുറഞ്ഞു കൊണ്ടിരിക്കുന്ന ജിഡിപി വളര്‍ച്ചയും വര്‍ധിച്ചുകൊണ്ടിരിക്കുന്ന പണപ്പെരുപ്പവും, രൂപയുടെ മൂല്യ ശോഷണവുമാണ് ഇത്തവണത്തെ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ നിര്‍മലാ സീതാരാമന് മുന്നിലുള്ള പ്രധാന വെല്ലുവിളികള്‍. ഇവയെ ഫലപ്രദമായി നേരിടാനുള്ള പാക്കേജുകള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories