തിരുവനന്തപുരം: സംസഥാനത്ത് ഇന്നും സ്വർണവില സർവ്വകാല റെക്കോർഡിൽ. രാവിലെ കൂടിയതിനു ശേഷം ഉച്ചയ്ക്ക് വീണ്ടും വർദ്ധനവ് ഉണ്ടായി. ഗ്രാമിന് ഇപ്പോൾ 13200 രൂപയും പവന് 105600രൂപയുമാണ് വില. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,15,000 രൂപയ്ക്ക് മുകളിൽ നൽകണം.
ഇറാനിലും വെനസ്വെലയിലും ഉൾപ്പടെ അന്താരാഷ്ട്ര സംഘർഷങ്ങൾ വർധിക്കുന്നതിനാൽ സ്വർണ്ണവില വീണ്ടും ഉയരുമെന്ന് സൂചനകളാണ് വരുന്നത്.