Share this Article
News Malayalam 24x7
സ്വർണവിലയിൽ ഉച്ചയ്ക്ക് ശേഷം മാറ്റം
വെബ് ടീം
posted on 15-01-2026
1 min read
gold rate

കൊച്ചി: സംസ്ഥാന സ്വർണവിലയിൽ വീണ്ടും മാറ്റം. വ്യാഴാഴ്ച രാവിലെ പവന് 600 രൂപ കുറഞ്ഞപ്പോൾ, ഉച്ചതിരിഞ്ഞ് 320 രൂപ കൂടി. 22 കാരറ്റ് (916) സ്വർണത്തിന് ഗ്രാമിന് 40 രൂപ കൂടി 13,165 രൂപയിലും പവൻ 1,05,320 രൂപയിലുമാണ് നിലവിൽ വിൽപ്പന നടക്കുന്നത്.

18 കാരറ്റിന് 10,820, 14 കാരറ്റിന് 8430, 9 കാരറ്റിന് 5435 എന്നിങ്ങനെയാണ് വിൽപ്പന നടക്കുന്നത്. അതേസമയം വെള്ളി ഗ്രിമിന് അഞ്ചുരൂപ കുറഞ്ഞ് 290ലെത്തി.ബുധനാഴ്ച രണ്ട് തവണ വില ഉയർന്നതോടെയാണ് സ്വർണത്തിന്‍റെ നിരക്ക് സർവകാല റെക്കോഡിലെത്തിയത്.

രാവിലെ ഗ്രാമിന് 100 രൂപ കൂടി 13,165ലും പവൻ സ്വർണത്തിന്റെ വില 800 രൂപ വർധിച്ച് 105,320 രൂപയിലെത്തിയിരുന്നു. ഉച്ചക്കു ശേഷം ഗ്രാമിന് 35 രൂപ കൂടി 13,200ലെത്തി. ഒരു പവൻ സ്വർണത്തിന് 280 രൂപ വർധിച്ച് 1,05,600 രൂപയായി പുതിയ റെക്കോഡിടുകയും ചെയ്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories