Share this Article
News Malayalam 24x7
കാരറ്റ്‌ പോഷകഗുണങ്ങളാല്‍ സമ്പന്നം; ഇന്ന് അന്താരാഷ്ട്ര കാരറ്റ്‌ ദിനം
Today is International Carrot Day

കാഴ്ചയിലുളള ഭംഗി മാത്രമല്ല പോഷകഗുണങ്ങളാലും ഏറെ സമ്പന്നമായ പച്ചക്കറിയാണ് കാരറ്റ്. വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്‌സിഡന്റുകളും കാരറ്റില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ ക്യാരറ്റുകള്‍ക്ക് മാത്രമായി ഒരു ദിനം ആഘോഷിക്കപ്പെടുന്നുണ്ട്, ഇന്ന് അന്താരാഷ്ട്ര ക്യാരറ്റ് ദിനമാണ്.

ലോകമെമ്പാടും കാരറ്റിനെക്കുറിച്ചും നല്ല ഗുണങ്ങളെക്കുറിച്ചുമുളള അറിവ് പ്രചരിപ്പിക്കുന്നതിനായി 2003 ലാണ് ക്യാരറ്റ് ദിനാചരണത്തിന് തുടക്കം കുറിച്ചത്. ഫ്രാന്‍സ്, ഇറ്റലി, സ്വീഡന്‍, റഷ്യ, ഓസ്‌ട്രേലിയ, യുകെ, ജപ്പാന്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ ഈ ദിനം ആഘോഷിക്കുന്നുണ്ട്.

ക്യാരറ്റിന്റെ ആരോഗ്യ ഗുണങ്ങളില്‍ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍തന്നെ, ദൈനംദിന ഭക്ഷണത്തില്‍ ക്യാരറ്റ് ഉള്‍പ്പെടുത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.

കാര്‍ബോഹൈഡ്രേറ്റിന്റെയും കൊഴുപ്പിന്റെയും കുറവാണ് ക്യാരറ്റിന്റെ മറ്റൊരു സവിശേഷത. ശരീരത്തിന്റെ പ്രതിരോധശേഷിക്ക് ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി 6 ഗുണം ചെയ്യും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താന്‍ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് സഹായിക്കുന്നു. ക്യാരറ്റ് ജ്യൂസില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും സ്‌ട്രോക്ക് സാധ്യത തടയുകയും ചെയ്യുന്നു. കാഴ്ചശക്തി നിലനിര്‍ത്താന്‍ സഹായിക്കുന്ന ല്യൂട്ടിന്‍, ലൈക്കോപീന്‍ എന്നിവയാല്‍ സമ്പന്നമാണ് ക്യാരറ്റ്.

ഉയര്‍ന്ന അളവിലുള്ള വിറ്റാമിന്‍ എ ആരോഗ്യകരമായ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ക്യാരറ്റിലെ നാരുകളുടെ ഗണ്യമായ അളവ് ദഹനത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article