Share this Article
News Malayalam 24x7
കുവൈറ്റിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ നിരവധി തൊഴിലവസരങ്ങൾ; ഫെബ്രുവരി 2 മുതൽ 6 വരെ കേരളത്തിലെ മൂന്ന് കേന്ദ്രങ്ങളിൽ ഇന്റർവ്യൂ
വെബ് ടീം
posted on 31-01-2026
1 min read
NESTO HYPERMARKET

കൊച്ചി: കുവൈറ്റിലെ പ്രശസ്തമായ നെസ്റ്റോ ഹൈപ്പർമാർക്കറ്റിലേക്ക് (Nesto Hypermarket) വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. എൻ.എം ടൂർസ് ആൻഡ് ട്രാവൽസ് (NM Tours and Travels) വഴിയാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്.

ഒഴിവുള്ള തസ്തികകൾ:

സൂപ്പർമാർക്കറ്റ് മാനേജർ (5 വർഷത്തെ എക്സ്പീരിയൻസ്, ജി.സി.സി നിർബന്ധം)

സൂപ്പർമാർക്കറ്റ് സൂപ്പർവൈസർ

ബയർ (Buyer)

സ്റ്റോർ റിസീവർ

കാഷ്യർ

സെയിൽസ്‌മാൻ

ബുച്ചർ / ഫിഷ് കട്ടർ

സെക്യൂരിറ്റി ഗാർഡ്

തസ്തികകൾക്ക് അനുസൃതമായി നിശ്ചിത പ്രായപരിധിയും പ്രവർത്തി പരിചയവും (Experience) നിർബന്ധമാണ്. പ്ലസ് ടു, എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന തസ്തികകളും ഇതിലുണ്ട്.

ഇന്റർവ്യൂ തീയതിയും സ്ഥലവും:

കേരളത്തിലെ മൂന്ന് സ്ഥലങ്ങളിലായാണ് വാക്ക്-ഇൻ ഇന്റർവ്യൂ (Walk in Interview) ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9:00 മണി മുതൽ ഉച്ചയ്ക്ക് 12:30 വരെയാണ് സമയം.

ഫെബ്രുവരി 2 (കൊച്ചി): എൻ.എം ടുവേഴ്‌സ് ആൻഡ് ട്രാവൽസ്, കത്രിക്കടവ്, കൊച്ചി.

ഫെബ്രുവരി 3 (പട്ടാമ്പി): ഹോട്ടൽ നക്ഷത്ര റീജൻസി, പാലക്കാട്‌-പൊന്നാനി റോഡ്, പട്ടാമ്പി.

ഫെബ്രുവരി 4 (പെരിന്തൽമണ്ണ): മാൾ ഓഫ് അസ്‌ലം, എൻ.എച്ച് 966, പെരിന്തൽമണ്ണ.

ആവശ്യമായ രേഖകൾ:

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ (CV), സർട്ടിഫിക്കറ്റുകൾ, പാസ്‌പോർട്ട് കോപ്പികൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8590586730, 9074498618, 8848036839, 9778728271.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article