Share this Article
News Malayalam 24x7
ബം​ഗാളിൽ BJPയുടെ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള യോ​ഗം ഇന്ന്
BJP to elect legislative party leader in West Bengal today

പശ്ചിമ ബംഗാളിലെ ബി.ജെ.പി നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള നിർണ്ണായക യോഗം ഇന്ന് കൊൽക്കത്തയിൽ ചേരും. കേന്ദ്രമന്ത്രി അമിത് ഷാ, ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി എന്നിവർ യോഗത്തിൽ പങ്കെടുക്കാനായി ഇന്ന് കൊൽക്കത്തയിലെത്തും. ബി.ജെ.പി നേതാവ് സുവേന്ദു അധികാരി നിയമസഭാ കക്ഷി നേതാവാകുമെന്നാണ് പുറത്തുവരുന്ന വിവരം.

മമതാ ബാനർജിയെ ഭവാനിപൂരിൽ തോൽപ്പിച്ചാണ് സുവേന്ദു അധികാരി വിജയിച്ചു കയറിയത്. വരാനിരിക്കുന്ന ഭരണക്രമത്തിൽ ഒരു വനിതാ നേതാവിനെയും രണ്ട് ഉപമുഖ്യമന്ത്രിമാരെയും ഉൾപ്പെടുത്തുമെന്നും സൂചനകളുണ്ട്. അതേസമയം, ജനവിധി അട്ടിമറിച്ചു എന്നാരോപിച്ച് മുഖ്യമന്ത്രി മമതാ ബാനർജിയും തൃണമൂൽ കോൺഗ്രസും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മമതാ ബാനർജി രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം സംസ്ഥാനത്ത് തുടരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories