Share this Article
News Malayalam 24x7
ദുരന്തഭൂമിയിൽ മുഖ്യമന്ത്രി; കള്ളാടിയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലം സന്ദര്‍ശിച്ച് വി.ഡി സതീശന്‍
വെബ് ടീം
posted on 08-07-2026
1 min read
WAYANAD

കല്‍പ്പറ്റ: വയനാട് കള്ളാടിയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലം സന്ദര്‍ശിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. മന്ത്രി ടി. സിദ്ധീഖ്, എ.പി അനില്‍കുമാര്‍ എംഎല്‍എ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. അപകട മേഖലയിലെത്തിയ മുഖ്യമന്ത്രി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്ഥലവും മുഖ്യമന്ത്രി സന്ദര്‍ശിച്ചു.

കള്ളാടിയിൽ തുരങ്കപാതക്ക് സമീപം മണ്ണിടിഞ്ഞ സാഹചര്യത്തിൽ തുരങ്കപാത നിർമ്മാണം താൽക്കാലികമായി നിർത്തിവെച്ചതായി മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. തുരങ്കപാതക്ക് നിർമ്മാണ അനുമതി നൽകിയ സമയത്ത് കേന്ദ്ര സർക്കാർ നൽകിയ കർശന നിയന്ത്രണങ്ങൾ നിർമ്മാണ കമ്പനി പാലിച്ചോ എന്ന കാര്യത്തിൽ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories