Share this Article
News Malayalam 24x7
അഞ്ചു പേർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരും, നാളെ രാവിലെ മുതൽ പുഴയിൽ പരിശോധന, കേന്ദ്ര സുരക്ഷാനിയമം കരാർ കമ്പനി പാലിച്ചോയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി
വെബ് ടീം
posted on 08-07-2026
1 min read
v d satheeshan

കള്ളാടി/ കൽപ്പറ്റ: കാണാതായ അഞ്ചു പേർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുമെന്നും നാളെ പുഴയിൽ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. പുഴയിലൂടെ ഒഴുകിപ്പോകാനുള്ള സാധ്യത പരിശോധിക്കണം. തെരച്ചിലിന് മഴ തടസ്സമുണ്ട്.

സാങ്കേതികപരമായും നിയമപരമായും അന്വേഷണം ഉണ്ടാകും.അന്വേഷണ സമിതിയെ നാളെ പ്രഖ്യാപിക്കും. പൊലീസ് അന്വേഷണവും ഉണ്ടാകും.പൊലീസ് എഫ് ഐ ആർ രെജിസ്റ്റർ ചെയ്തു. കേന്ദ്ര സുരക്ഷാനിയമം കരാർ കമ്പനി പാലിച്ചോയെന്ന് പരിശോധിക്കും. ടൗൺഷിപ്പ് ഭാഗത്തെ മണ്ണ് കൂടി നീക്കും.ചെറിയ പ്രദേശത്ത് മാത്രം നടന്ന വലിയ അപകടമെന്നും മുഖ്യമന്ത്രി അവലോകന യോഗത്തിനു ശേഷം പറഞ്ഞു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories