ജന്തര്‍ മന്തര്‍ സീസണ്‍ 2 ഉടന്‍ ആരംഭിക്കുമെന്ന പ്രഖ്യാപനവുമയി സി ജെ പി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെ. ഒന്നാം ഘട്ട പ്രതിഷേധങ്ങള്‍ അവസാനിച്ചതിന് പിന്നാലെ പുതിയ പ്രക്ഷോഭ പരിപാടികളുമായി തെരുവിലിറങ്ങാനാണ് കോക്രാച്ച് ജനതാ പാര്‍ട്ടിയുടെ തീരുമാനം .
ഡല്‍ഹിയിലെ നാരൈനയില്‍ നടത്താനിരുന്ന സിജെപി പ്രവര്‍ത്തകരുടെ യോഗം അവസാന നിമിഷം റദ്ദാക്കേണ്ടി വന്നതിന് പിന്നാലെയാണ് ദീപ്‌കെ ഈ പ്രഖ്യാപനം നടത്തിയത്. ഭരണകക്ഷിയായ ബിജെപിയുടെ കടുത്ത സമ്മര്‍ദ്ദവും ഭീഷണിയും മൂലമാണ് ബാങ്കറ്റ് ഹാള്‍ ഉടമ ബുക്കിംഗ് റദ്ദാക്കിയതെന്ന് ദീപ്‌കെ ആരോപിച്ചു.
പ്രദേശത്തെ മറ്റ് വേദികളും സമാനമായ കാരണങ്ങള്‍ പറഞ്ഞ് ഇടം നല്‍കാന്‍ വിസമ്മതിച്ചു. ഒടുവില്‍ യോഗത്തിനായി ഉറപ്പിച്ച വേദിയുടെ ഉടമകള്‍ക്ക് പരിപാടിയുടെ അന്ന് രാവിലെ കടുത്ത ഭീഷണി സന്ദേശം ലഭിച്ചതായി അദ്ദേഹം ആരോപിച്ചു.
സിജെപിയുടെ യോഗം നടത്താന്‍ അനുവദിച്ചാല്‍ ഹാള്‍ ഉടമകളെ 'തലകീഴായി കെട്ടിത്തൂക്കും' എന്ന രീതിയിലാണ് ഭീഷണിപ്പെടുത്തിയതെന്ന് ദീപ്‌കെ കൂട്ടിച്ചേര്‍ത്തു. ഈ നീക്കങ്ങള്‍ക്ക് പിന്നില്‍ ബിജെപിയാണെന്നും, എന്നാല്‍ ഇത്തരം തടസങ്ങള്‍ കൊണ്ട് തങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഭയപ്പെടുത്തി നിര്‍ത്തിക്കാന്‍ കഴിയില്ലെന്നും സിജെപി മുന്നറിയിപ്പ് നല്‍കി.ഉയര്‍ന്നു വന്ന ആരോപണങ്ങളോട് ബിജെപി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.