തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്. ബൈക്കില്‍ എത്തിയ സംഘമാണ് ബസുകൾക്ക് നേരെ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ രണ്ട് ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു.വെഞ്ഞാറമൂട്, കിളിമാനൂര്‍ ഡിപ്പോയിലെ ബസുകൾക്ക് നേരെയാണ് കല്ലേറ് ഉണ്ടായത്.തിരുവനന്തപുരത്തേക്കും മെഡിക്കൽ കോളജിലേക്കുമായിട്ടാണ് ഈ ബസുകൾ സർവീസ് നടത്തുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.