Share this Article
News Malayalam 24x7
ഇന്ന് ശ്രീകൃഷ്ണ ജയന്തി... വിപുലമായ ആഘോഷങ്ങൾക്ക് ഒരുങ്ങി വിശ്വാസികൾ
Sri Krishna Jayanti Celebrations

ഇന്ന് ശ്രീകൃഷ്ണ ജയന്തി. വിപുലമായ അഷ്ടമി രോഹിണി ആഘോഷങ്ങള്‍ക്ക് ക്ഷേത്രങ്ങള്‍ ഒരുങ്ങി കഴിഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം തുടങ്ങി വിവിധയിടങ്ങളില്‍ പ്രത്യേക പൂജകളും ചടങ്ങുകളും തുടങ്ങി. ഗുരുവായൂരില്‍ പലര്‍ച്ചെ മുതല്‍ വന്‍ ഭക്തജനത്തിക്കാണ് അനുഭവപ്പെട്ടത്. പ്രസാദഊട്ടിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി. ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചുള്ള ഘോഷയാത്രകളും ആഘോഷങ്ങലും വൈകീട്ടോടെ ആരംഭിക്കും. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article