ലോകം ഉറ്റുനോക്കുന്ന ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. നോര്‍വേയിലെ ഓസ്ലോയില്‍ വെച്ചാണ് പ്രഖ്യാപനം. സാഹിത്യ, വൈദ്യശാസ്ത്ര, ഭൗതികശാസ്ത്ര, രസതന്ത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം, സമാധാനത്തിനുള്ള നൊബേലില്‍ വീണ്ടും അവകാശവാദം ഉന്നയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്നലെ രംഗത്ത് വന്നിരുന്നു.