ഫ്രാന്‍സില്‍ വിദ്യാര്‍ഥി പ്രക്ഷോഭം രൂക്ഷമാകുന്നു. മൂന്ന് ആഴ്ച പിന്നിടുമ്പോള്‍ ശക്തമായ പ്രതിഷേധം തന്നെയാണ് പാരീസില്‍ ഉള്‍പ്പെടെ ആഞ്ഞടിച്ചത്. വിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ച ആരോപിച്ചായിരുന്നു വിദ്യാര്‍ഥികള്‍ തെരുവിലേക്ക് ഇറങ്ങിയത്. ഇന്നലെ പാരീസില്‍ നടന്ന പ്രതിഷേധത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകവും ലാത്തി ചാര്‍ജും പ്രയോഗിച്ചു. നൂറിലേറെ പേര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. ഇരുന്നൂറിലധികം സ്‌കൂളുകളാണ് അടഞ്ഞുകിടന്നത്. വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആവശ്യങ്ങളോട് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ നീക്കം. അതേസമയം, വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിക്കം നടത്തുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു..