Share this Article
News Malayalam 24x7
പനാമയില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തി
 7.6 Magnitude Earthquake Strikes Panama

തെക്കന്‍ പാനമ മേഖലയില്‍ ശക്തമായ ഭൂചലനം രേഖപ്പെടുത്തിയ സാഹചര്യത്തില്‍ മധ്യ അമേരിക്കയില്‍ സുനാമി മുന്നറിയിപ്പ് നല്‍കി യുഎസ് നാഷ്ണല്‍ വെതര്‍ സര്‍വീസ്. പാനമ, കൊളംബിയ , ഇക്വഡോര്‍, നിക്കരാഗ്വ, ഗ്വാട്ടിമാല എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്. റിക്ടെര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് പാനമയിലുണ്ടായത്. ഭൂകമ്പത്തില്‍ റെയില്‍, റോഡ് ഗതാതഗതത്തിന് കേടുപാടുകള്‍ സംഭവിച്ചു. ഭൂചലനത്തിന് ശേഷം 6.6 തീവ്രതയുള്ള മറ്റൊരു പ്രകമ്പനവും എണ്‍പതിലധികം തുടര്‍ചലനങ്ങളും മേഖലയില്‍ രേഖപ്പെടുത്തി. സുരക്ഷയുടെ ഭാഗമായി  പാനമയിലെ സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories