Share this Article
News Malayalam 24x7
വോട്ട് ചോരി ആരോപണം; രാഹുൽ ഗാന്ധിയുടെ വാദം തള്ളി രാഷ്ട്രപതി ഭവൻ
ahul Gandhi

രാഷ്ട്രപതി വോട്ട് ചോരി ആരോപണം ശരിവെച്ചെന്ന രാഹുല്‍ ഗാന്ധിയുടെ വാദം തള്ളി രാഷ്ട്രപതി ഭവന്‍ വൃത്തങ്ങള്‍. രാഷ്ട്രപതി അത്തരത്തില്‍ ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നാണ് വിശദീകണം. രാഹുല്‍ ഗാന്ധി കളവ് പറയുകയാണെന്നും ഭരണഘടനാ സ്ഥാപനങ്ങളെ തന്റെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്നും ബിജെപി ആരോപിച്ചു. രാഷ്ട്രപതി വോട്ടുചോരി ആരോപണങ്ങള്‍ തള്ളിക്കളയാത്തത് തന്നെ അത്ഭുതപ്പെടുത്തി എന്നാണ് രാഹുല്‍ പറഞ്ഞത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ അടിയന്തരമായി പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യ നേതാക്കള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കണ്ട് നിവേദനം നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഗ്യാനേഷ് കുമാറും ചേര്‍ന്ന് വോട്ട് ചോരി നടത്താന്‍ ഗൂഢാലോചന നടത്തിയെന്ന ഗുരുതരമായ ആരോപണമടങ്ങിയ നിവേദനമാണ് നേതാക്കള്‍ രാഷ്ട്രപതിക്ക് കൈമാറിയത്. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച രാഹുല്‍ ഗാന്ധി രാഷ്ട്രപതിയുടെ പ്രതികരണം അവിശ്വസനീയവും അത്ഭുതപ്പെടുത്തുന്നതുമായിരുന്നു എന്ന് വ്യക്തമാക്കിയിരുന്നു. തങ്ങള്‍ ഉന്നയിച്ച വോട്ട് തട്ടിപ്പ് ആരോപണങ്ങളെയോ വാദങ്ങളെയോ രാഷ്ട്രപതി നിഷേധിച്ചില്ലെന്നും പറഞ്ഞിരുന്നു ഇതാണ് രാഷ്ട്രപതി ഭവന്‍ വൃത്തങ്ങള്‍ തള്ളിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories