Share this Article
സംസ്‌കാരച്ചടങ്ങുകൾ തുടങ്ങാനൊരുങ്ങവേ മരിച്ചെന്നു കരുതിയ 15കാരി 8 മണിക്കൂറിനുശേഷം ശവപ്പെട്ടിയിൽ നിന്ന് എഴുന്നേറ്റിരുന്നു, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
വെബ് ടീം
posted on 13-10-2026
1 min read
Yuleidy Ixcotoya

വാഷിംഗ്‌ടൺ: മരിച്ചെന്നുകരുതിയ 15കാരി സംസ്‌കാരച്ചടങ്ങിനിടെ ശവപ്പെട്ടിയിൽനിന്ന് എഴുന്നേറ്റിരുന്നു. മരണം സംഭവിച്ചതായി കണ്ട് എട്ട് മണിക്കൂറുകൾക്ക് ശേഷമാണ് പെൺകുട്ടി ഉണർന്നതെന്നാണ് റിപ്പോർട്ട്. സെൻട്രൽ അമേരിക്കയിലെ ഗ്വാട്ടിമാല സ്വദേശിനിയായ യൂലെയ്‌ഡ് ഇക്‌സ്‌കോടോയാക് ആണ് ശവസംസ്‌കാര ചടങ്ങിനിടെ അപ്രതീക്ഷിതമായി എഴുന്നേറ്റത്.

പിങ്ക് നിറത്തിലുള്ള വസ്‌ത്രങ്ങൾ ധരിച്ച് ശവപ്പെട്ടിയിൽ കിടന്നിരുന്ന പെൺകുട്ടി പെട്ടെന്ന് എഴുന്നേറ്റിരുന്ന് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതുകണ്ട് അത്ഭുതപ്പെട്ട ബന്ധുക്കളും നാട്ടുകാരും 'ഹല്ലേലൂയ' എന്ന് വിളിച്ചുപറയുന്നതും ദൃശ്യങ്ങളിൽ കാണാം.

ഒക്‌ടോബർ 10 ശനിയാഴ്‌ച രാവിലെ, സുഖമില്ലാതായതിനെതുടർന്ന് പെൺകുട്ടിയെ പിതാവ് എബ്രഹാം ഇലക്‌സ്‌കോടോയോക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിമദ്ധ്യേ പെൺകുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ വാഹനം നിർത്തിയ പിതാവ് മകളുടെ ഹൃദയമിടിപ്പും ശ്വാസവും പരിശോധിച്ചു. യാതൊന്നും അനുഭവപ്പെടാതിരുന്നതോടെ മകൾ മരണപ്പെട്ടെന്ന് അയാൾ ഉറപ്പിച്ചു. എന്നാൽ, ഏതെങ്കിലുമൊരു ഡോക്‌ടറെ കാണിച്ച് മരണം ഉറപ്പിക്കുന്നതിന് മുൻപുതന്നെ പെൺകുട്ടിയെ തിരികെ വീട്ടിലെത്തിച്ചു. ശവപ്പെട്ടിയിൽ പെൺകുട്ടിയെ കിടത്തിയ ശേഷം അന്നുച്ചയ്‌ക്ക് രണ്ടരയ്‌ക്കുതന്നെ ശവസംസ്‌കാര ചടങ്ങുകൾ നടത്താനും തീരുമാനിച്ചു. അന്ത്യാഞ്ജലി അർപ്പിക്കുന്നതിനായി സുഹൃത്തുക്കളും ബന്ധുക്കളും വീട്ടിലേക്ക് എത്തുന്നതിനിടെയാണ് പെൺകുട്ടി എഴുന്നേറ്റിരുന്നത്.ജീവൻ തിരിച്ചുകിട്ടിയതിനെ ഒരു അത്ഭുതമെന്നാണ് പെൺകുട്ടി വിശേഷിപ്പിച്ചത്. തനിക്ക് വീണ്ടും ജീവിക്കാൻ അവസരം ലഭിച്ചതിന് ദൈവത്തോടും മാതാപിതാക്കളോടും അവൾ നന്ദി പറഞ്ഞു.

പെൺകുട്ടി എഴുന്നേൽക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories