കണ്ണൂര്‍ തില്ലങ്കേരിയിലെ 20 വയസുകാരി കീര്‍ത്തന ജീവനൊടുക്കിയ കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പേരാവൂര്‍ ഡിവൈഎസ്പി നടത്തിയ അന്വേഷണത്തില്‍ കീര്‍ത്തനയുടെ കുടുംബം അതൃപ്തി അറിയിച്ചിതിന് പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. കീര്‍ത്തന ജീവനൊടുക്കിയത് പ്രണയനൈരാശ്യം മൂലമെന്നാണ് കുടുംബത്തിന്റെ ആരോപണം. കീര്‍ത്തനയുടെ ആണ്‍ സുഹൃത്തായിരുന്ന ആദിദേവ് ആണ് പ്രതിപ്പട്ടികയിലുള്ളത്. കേസ് അന്വേഷിക്കുന്ന പേരാവൂര്‍ പൊലീസ് ആദിദേവിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിരുന്നെങ്കിലും, ഇയാള്‍ ഹൈക്കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. പ്രതി പൊലീസുകാരന്റെ മകനായതിനാലാണ് കീര്‍ത്തന മരിച്ച് മൂന്ന് മാസമായിട്ടും പ്രതിയെ കൃത്യമായി ചോദ്യം ചെയ്യാനോ അറസ്റ്റ് രേഖപ്പെടുത്താനോ പൊലീസ് തയ്യാറാകാത്തതെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. തുടര്‍ന്നാണ് കുടുംബം ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിനെ സമീപിച്ചത്.